തലങ്ങും വെലങ്ങും അടിയോടടി: ഓസീസ് 417/6

ഓസ്ട്രേലിയ അഫ്‌ഗാനിസ്ഥാന്‍ മത്സരം , ലോകകപ്പ് ക്രിക്കറ്റ്
പെര്‍ത്ത്| jibin| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (15:56 IST)
തലങ്ങും വെലങ്ങും അടിയോടടി അതായിരുന്നു അഫ്‌ഗാനിസ്ഥാന് ഓസ്ട്രേലിയയില്‍ നിന്ന് ലഭിച്ചത്. വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുടെ (178) സെഞ്ചുറിയുടെ കരുത്തില്‍ മികച്ച ടോട്ടലിലിലേക്ക് നീങ്ങിയ മഞ്ഞപ്പടയെ കൂറ്റന്‍ അടികളിലൂടെ ഗ്ലെന്‍ മാക്‍സ്‌വെല്‍ (39 പന്തില്‍ 88) വമ്പന്‍ ടോട്ടലില്‍ എത്തിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 417 റണ്‍സാണ് ഓസീസ് നേടിയത്. 133 പന്തില്‍ 19 ഫോറും 5 സിക്‍സറുകളും നേടിയാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്.

ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൂറ്റന്‍ സ്‌കേര്‍ മനസില്‍ കണ്ടിറങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. മൂന്നാം ഓവറില്‍ ഫിഞ്ച് (4) മടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവ് സ്‌മിത്ത് മികച്ച ഇന്നിംഗ്‌സ് കളിക്കണമെന്ന ഉറപ്പോടെയാണ് തുടങ്ങിയത്.

മറുവശത്ത് പതിവ് പോലെ അടിച്ചു തകര്‍ത്ത വാര്‍ണര്‍ അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. എന്നാല്‍ മറുവശത്ത് വാര്‍ണര്‍ക്ക് പിന്തുണ നല്‍കുക എന്ന കടമ മാത്രമാണ് സ്‌മിത്തിന് ഉണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 260 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു വാര്‍ണര്‍ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ മാക്‍സ്‌വെല്‍ സ്‌കേര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. മാക്‍സ്‌വെല്‍ സ്‌മിത്ത് സഖ്യം 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ചേര്‍ത്തത്. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെവെച്ച് സ്‌മിത്ത് (95) മടങ്ങുകയായിരുന്നു.

കൂറ്റന്‍ ഷോട്ടുകള്‍ക്ക് പേരുകേട്ട ജയിംസ് ഫോക്‍നര്‍ ക്രീസില്‍ എത്തിയെങ്കിലും മാക്‍സ്‌വെല്ലിന് പിന്തുണ നല്‍കാനായിരുന്നു ശ്രമം. ഇരുവരും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും പുറത്തായ ശേഷം ക്രീസില്‍ എത്തിയ മിച്ചല്‍ മാര്‍ഷും (8) ബ്രാഡ്
ഹാഡിനും (20) തകര്‍പ്പനടികളോടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :