തകരുന്ന ഇംഗ്ലീഷ് പടയെ നയിക്കാന്‍ പീറ്റേഴ്‌സണ്‍ തിരികെ വരുന്നു

  kevin pietersen , england cricket board , england , 2015 world cup cricket
jibin| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (13:28 IST)
ലോകകപ്പില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ രക്ഷിക്കാന്‍ ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സണെ ടീമിലേക്ക്
തിരിച്ചു വിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നു. ഈ കാര്യം പീറ്റേഴ്‌സണോട് സംസാരിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ലോകകപ്പില്‍ ടീമിന് പ്രതീക്ഷിച്ച ജയങ്ങള്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടീമില്‍ അഴിച്ചു പണിക്ക് ടീം മാനേജ്‌മെന്റ് ആലോചന ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ പീറ്റേഴ്‌സണെ ടീമില്‍ തിരികെയെത്തിക്കുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ടീമിലേക്ക് തിരികെ വിളിച്ചാല്‍ സന്തോഷപൂര്‍വ്വം ക്ഷണം സ്വീകരിക്കുമെന്ന് പീറ്റേഴ്‌സണ്‍ വ്യക്തമാക്കുകയും ചെയ്തു. കൌണ്ടി ക്രിക്കറ്റില്‍ മികവ് കാട്ടിയാന്‍ ടീമില്‍ ഉള്‍പ്പെടുത്താമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കെപിക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് പുറത്തു വരുന്ന നിലപാട്.

ടീം മാനേജ്‌മെന്റും കോച്ചുമായി ഉടക്കിയ പീറ്റേഴ്‌സണെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പീറ്റേഴ്‌സണ്‍ ഇനി ഒരിക്കലും ഇംഗ്ലണ്ട് ടീമില്‍ കളിക്കില്ലെന്നും. അദ്ദേഹത്തിന് പുറത്തേക്ക് പോകാമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കുകയും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :