പെര്‍ത്തില്‍ വാര്‍ണര്‍ ഷോ തുടരുന്നു: ഓസീസ് 1/248

 ഓസ്ട്രേലിയ അഫ്‌ഗാനിസ്ഥാന്‍ മത്സരം , ക്രിക്കറ്റ് വേള്‍ഡ് കപ്പ്
പെര്‍ത്ത്| jibin| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (14:43 IST)
അഫ്‌ഗാനിസ്ഥാനതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കേറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുബോള്‍ 35 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ് ഓസീസ്. സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (168*), സ്‌റ്റീവ് ‌സ്മിത്ത് (67*) എന്നിവരാണ് ക്രീസില്‍. നാല് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പുറത്തായ ബാറ്റ്‌സ്‌മാന്‍.

ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൂറ്റന്‍ സ്‌കേര്‍ മനസില്‍ കണ്ടിറങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. മൂന്നാം ഓവറില്‍ ഫിഞ്ച് (4) മടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവ് സ്‌മിത്ത് മികച്ച ഇന്നിംഗ്‌സ് കളിക്കണമെന്ന ഉറപ്പോടെയാണ് തുടങ്ങിയത്.

മറുവശത്ത് പതിവ് പോലെ അടിച്ചു തകര്‍ത്ത വാര്‍ണര്‍ അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. എന്നാല്‍ മറുവശത്ത് വാര്‍ണര്‍ക്ക് പിന്തുണ നല്‍കുക എന്ന കടമ മാത്രമാണ് സ്‌മിത്തിന് ഉണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് ഇതുവരെ 234 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :