ഇന്ത്യന്‍ ബോളര്‍മാരുടെ അന്തകനായിരിക്കും ഗെയില്‍: റിച്ചാര്‍ഡ്സണ്‍

ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റ് , റിച്ചി റിച്ചാര്‍ഡ്‌സണ്‍
പെര്‍ത്ത്| jibin| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2015 (13:40 IST)
ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്ത എതിരാളി കരുത്തരായ ഇന്ത്യയായതോടെ വാക്പോരുമായി വിന്‍ഡീസ് രംഗത്ത്. ഈ മല്‍സരത്തില്‍ ധോണിപ്പടയ്ക്ക് കാലിടറുമെന്നും, വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലാകും ഇന്ത്യയെ തകര്‍ക്കുകയെന്നും വ്യക്തമാക്കി വിന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍.

ക്രിസ് ഗെയില്‍ ഇന്ത്യക്കെതിരെ തനിനിറം പുറത്തു കാട്ടും. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പോരാട്ടത്തിലൂടെയാകും ഇന്ത്യയെ തോല്‍‌പ്പിക്കുകയെന്നും റിച്ചി റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ഗെയ്‌ലിന്റെ പ്രകടനം വിന്‍ഡീസിന് ലോകകപ്പില്‍ ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ പിടിച്ചുക്കെട്ടുക പ്രയാസമാണ്. എന്നാല്‍ അവര്‍ക്കും ഒരു മോശം ദിവസം ഉണ്ട്, ആ ദിവസമായിരിക്കും വെള്ളിയാഴ്‌ച. തങ്ങളുടേതായ ദിവസം ആരേയും തോല്‍പ്പിക്കാന്‍ വിന്‍ഡീസിന് കഴിയുമെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ളവരെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :