‘എന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ആ രണ്ടുപേര്‍’; മികവിന്റെ ഉന്നതിയിലും വിനയാന്വിതനായി ജഡേജ

വ്യാഴം, 10 ഓഗസ്റ്റ് 2017 (09:31 IST)

ravindra jadeja,	virat kohli,	ms dhoni,	രവീന്ദ്ര ജഡേജ,	ക്രിക്കറ്റ്,	ഇന്ത്യ, എംഎസ് ധോണി,	വിരാട് കോഹ്ലി

ഐസിസി റാങ്കിങ്ങില്‍ ഇരട്ടനേട്ടത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം റാങ്കിന് തൊട്ടുപിന്നാലെയാണ് ഓള്‍റൗണ്ട് മികവിലും ജേഡേജ കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ 70 റണ്‍സ് നോട്ടൗട്ടും ഏഴ് വിക്കറ്റ് നേട്ടവുമാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ മറികടന്ന് ഒന്നാമതെത്താന്‍ ജഡേജയെ സഹായിച്ചത്. 
 
418 പോയിന്റുമായി ഓള്‍റൗണ്ട് റാങ്കിങില്‍ ഒന്നാമതെത്തിയ ജഡേജയെ തേടി നാനാദിക്കുകളില്‍ നിന്നും അഭിനന്ദന പ്രവാഹങ്ങളുടെ ഒഴുക്കാണ്. വിരാട് കോഹ്ലിയും അദ്ദേഹത്തെ അഭിനന്ദിച്ച് ട്വിറ്റ് ചെയ്തു. ഇത്തരം അഭിനന്ദനങ്ങള്‍ക്ക് എല്ലാവരോടും നന്ദിയറിയിച്ചാണ് മികവിന്റെ യാത്രയില്‍ താങ്ങായി നിന്ന തന്റെ രണ്ട് സഹതാരങ്ങളെ ജഡേജ പ്രത്യേകം പരാമര്‍ശിച്ചത്. 
 
കണ്ട എക്കാലത്തെയും മികച്ച നായകനായ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്ലിയുമാണ് തന്റെ നേട്ടത്തിന്റെ പിന്നിലെന്ന് ജഡേജ പറയുന്നു. ഒപ്പം ആരാധകരുടെയും കുടുംബത്തിന്റെയും ബിസിസഐയുടെയും ഐസിസിയുടെയും ടീം ഇന്ത്യയുടെയും എല്ലാം പിന്തുണയ്ക്കും ജഡേജ നന്ദിയറിയിച്ചു. ധോണിയുടെയും കോഹ്ലിയുടെയും ഒപ്പമുള്ള ചിത്രത്തോടെയായിരുന്നു ജേഡജയുടെ നന്ദിപ്രകടിപ്പിച്ച ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രവീന്ദ്ര ജഡേജ ക്രിക്കറ്റ് ഇന്ത്യ എംഎസ് ധോണി വിരാട് കോഹ്ലി Ms Dhoni Ravindra Jadeja Virat Kohli

ക്രിക്കറ്റ്‌

news

കോഹ്‌ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കും; ഇന്ത്യന്‍ ടീമിന് ഇനി പുതിയ ക്യാപ്‌റ്റന്‍!

ടീമില്‍ നിന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കുമെന്ന് സൂചന ....

news

നാലാം അങ്കത്തില്‍ അലിക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; പരമ്പര ഇംഗ്ലണ്ടിന്

നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത് ...

news

‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം എ​സ് ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് ...

news

ബിസിസിഐക്ക് തിരിച്ചടി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി - വിധി സന്തോഷകരമെന്ന് ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത ...