ലങ്ക തകര്‍ത്ത് ജഡേജ; കോഹ്‌ലിപ്പടയ്‌ക്ക് ജയവും പരമ്പരയും

കൊളംബോ, ഞായര്‍, 6 ഓഗസ്റ്റ് 2017 (16:21 IST)

 Colombo Test , India beat Sri Lanka teast match , virat kohli , team india , Ravindra Jadeja , ശ്രീലങ്ക , രവീന്ദ്ര ജഡേജ , ഹാ​ർ​ദി​ക് പാ​ണ്ഡ്യ , അ​ശ്വി​ന്‍ ,  ശ്രീലങ്ക ഇന്ത്യ ടെസ്‌റ്റ്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ പരമ്പര നേടിയത്. 386 റണ്‍സ് എടുത്ത് പുറത്തായി. സ്കോർ: ശ്രീലങ്ക – 183, 386. ഇന്ത്യ – 622/9 ഡിക്ലയേർഡ്.

ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടുകയും മൽസരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമൻ. 152 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ജ​ഡേ​ജ​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം. ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി അ​ശ്വി​നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ജ​ഡേ​ജ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 304 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ ഉറപ്പാക്കി.

ലങ്കൻ ഇന്നിങ്സിൽ സെഞ്ചുറി കണ്ടെത്തിയ ദിമുത് കരുണരത്‌‍ന (141), കുശാൽ മെൻഡിസ് (110) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 191 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചത്.

ഉപുൽ തരംഗ (2), പുഷ്പകുമാര (16), ദിനേശ് ചണ്ഡിമൽ (2), ഏഞ്ചലോ മാത്യൂസ് (36), നിരോഷൻ ഡിക്ക്‌വല്ല (31), ദിൻറുവാൻ പെരേര (4), ഡിസിൽവ (17), രംഗണ ഹെറാത്ത് (പുറത്താകാതെ 17) ഫെർണാണ്ടോ (1) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആ റെക്കോര്‍ഡുകളെല്ലാം ഇനി പഴങ്കഥ; ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് പൂജാരയും രാഹുലും !

ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സാക്ഷിയായത് നിരവധി റെക്കോര്‍ഡുകള്‍ക്ക്. ...

news

അയ്യോ... മിഥാലിയുടെ കാര്യം മറന്നുപോയി, ഇനി എന്തു ചെയ്യാനാണ് പോയതു പോയി - വീഴ്‌ച ബിസിസിഐയുടേത്

വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. ...

news

എബിഡിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 29 പന്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം !

അതിവേഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച് ഒരു ഇന്ത്യന്‍ താരം. ...

news

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ജഡേജ, കുതിച്ചു കയറി ധവാന്‍

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ...