വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

ലണ്ടന്‍, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:12 IST)

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി വിരാടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്. 2014 ഐസിസി ടി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഇംഗ്ലീഷ് വനിതാ ടീം അംഗം ഡാനിയല്‍ വെയ്റ്റ്.
 
ഡാമിയേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയോടുള്ള ആരാധനയുടെ പേരിലായിരുന്നു. കോഹ്‌ലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയ ഇംഗ്ലണ്ട് താരത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 
 
തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 85 ശതമാനവും ഇന്ത്യക്കാരാണെന്ന് തുറന്ന് പഞ്ഞ ഡാനിയല്‍ ഇന്ത്യന്‍ നായകന്‍ തനിക്ക് സമ്മാനിച്ച സമ്മാനത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി വളര്‍ന്ന ഡാനിയലിന് സമ്മാനിച്ചിരിക്കുന്നത് ഒരു ബാറ്റാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി

ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം ...

news

മേനി പ്രദര്‍ശനവുമായി മിതാലി രാജ്; പോണ്‍ നടിയെല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സദാചാര വാദികള്‍ - ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ...

news

ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ ...