പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

മുംബൈ, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (17:14 IST)

  IPL , Star India , Board of Control for Cricket in India , BCCI , Indian Premier League , ഐപിഎല്‍ , സോണി പിക്ചേഴ്‌സ് , ഇന്ത്യൻ പ്രീമിയർ ലീഗ് , സ്റ്റാര്‍ ഇന്ത്യ , വിരാട് കോഹ്‌ലി , ധോണി

സോണി പിക്ചേഴ്സിനെ മറികടന്ന് റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി.16,347.50 കോടി രൂപയ്ക്കാണ് അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 2018മുതൽ 2022വരെയാണ് കരാർ.

ടെലിവിഷന്‍ സംപ്രേഷണത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണവും സ്റ്റാറിന് ലഭിച്ചു. ഇതോടെ  അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ വഴി ലൈവ് സ്ട്രീമിംഗ് നടത്തും.

കഴിഞ്ഞ 10 വർഷമായി സോണി പിക്സേഴ്സാണ് ഐപിഎൽ മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 2008ൽ ഏകദേശം 8,200 കോടി രൂപയ്ക്കാണ് സോണി പിക്ചേഴ്സ് 10 വർഷത്തേക്ക് കരാർ സ്വന്തമാക്കിയത്.

24 കമ്പനികളാണ് ലേലത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. ടെൻഡർ സമർപ്പിക്കേണ്ട സമയത്ത് 14 കമ്പനികള്‍ മാത്രമാണ് രംഗത്തുണ്ടായത്. അവസാന റൌണ്ടില്‍  സ്റ്റാർ ഇന്ത്യ, സോണി പിക്ചേഴ്സ് എന്നിവരെ ബിസിസിഐ തെരഞ്ഞെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി ബോളിവുഡ് സുന്ദരിയോ ?; സംഭാഷണങ്ങള്‍ പുറത്ത്!

ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ...

news

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണെന്നും ഇന്ത്യന്‍ ...

news

വീണ്ടും ‘ധോണി റിവ്യൂ സിസ്റ്റം’; അംപയര്‍ നിഷേധിച്ച ആദ്യ ലങ്കന്‍ വിക്കറ്റില്‍ സംശയമില്ലാതെ ഐസ്കൂള്‍

ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ മുന്‍‌നായകന്‍ ...