ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

ധാക്ക, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:45 IST)

 Security boost , Aussie bus incident , Aussie bus attack , ഓസ്‌ട്രേലിയ ,  ബംഗ്ലാദേശ് ,  ബസിനു നേരെ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ടെസ്‌റ്റ് മത്സരത്തിന് ശേഷം ഓസീസ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകുമ്പോഴാണ് സംഭവം. ബസിനു നേരെ കല്ലേറ് ഉണ്ടായകാര്യം  ടീമിന്റെ സെക്യൂരിറ്റി മാനേജര്‍ സീന്‍ കരോള്‍ സ്ഥിരീകരിച്ചു.

ബസിനുനേരെ ആക്രമണം ഉണ്ടായെങ്കിലും ഓസീസ് താരങ്ങള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. അതേസമയം, അക്രമം നടത്തിയത് ആരെന്നു സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവശേഷം ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കി.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് ഉണ്ടായത് സുരക്ഷാ വീഴ്‌ചയാണെന്നും ഇതിനെ ഗൌരവമായിട്ടാണ് കാണുന്നതെന്നും ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ അന്വേഷണ  ഉദ്യോഗസ്ഥരുമായി ഓസീസ് ടീം അധികൃതര്‍ സംസാരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

സോണി പിക്ചേഴ്സിനെ മറികടന്ന് റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി.16,347.50 ...

news

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി ബോളിവുഡ് സുന്ദരിയോ ?; സംഭാഷണങ്ങള്‍ പുറത്ത്!

ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ...

news

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണെന്നും ഇന്ത്യന്‍ ...

news

വീണ്ടും ‘ധോണി റിവ്യൂ സിസ്റ്റം’; അംപയര്‍ നിഷേധിച്ച ആദ്യ ലങ്കന്‍ വിക്കറ്റില്‍ സംശയമില്ലാതെ ഐസ്കൂള്‍

ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ മുന്‍‌നായകന്‍ ...