രോഗത്തിന് യുവിയുടെ ഇരട്ട സെഞ്ചുറി മറുപടി

ഹൈദരാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
അര്‍ബുദ രോഗത്തെ കീഴടക്കി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗ് തന്റെ മികവ് കൈമോശം വന്നിട്ടില്ലെന്ന് ഇരട്ട സെഞ്ചുറി സ്വന്തമാക്കി തെളിയിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ദുലീപ് ട്രോഫിയിലാണ്‍ രണ്ട് സെഞ്ച്വറികള്‍ യുവരാജ് നേടിയത്.

നോര്‍ത്ത് സോണിന് വേണ്ടി സെന്‍ട്രല്‍ സോണിനെതിരേ 208 റണ്‍സ് നേടി. 241 പന്തുകളില്‍ നിന്ന് 33 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെയാണ് യുവരാജ് ഈ സ്‌കോറിലെത്തിയത്. മുരളി കാര്‍ത്തിക്കിന് നല്‍കിയ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് അദ്ദേഹം പുറത്തു പോയത്. ഫസ്റ്റ് ക്‌ളാസ് മത്സരങ്ങളില്‍ യുവരാജിന്‍റെ ഇരുപതാംസെഞ്ച്വറിയാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :