എല്ലാ കണ്ണുകളും യുവരാജിലേക്ക്: ഇന്ത്യ-കിവീസ് ട്വന്റി-20 ഇന്ന്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ന്യൂസീലന്‍ഡിനെതിരെ വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന ട്വന്റി-20 മത്സരത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ വിജയം പ്രതീക്ഷിച്ച് മാത്രമല്ല. അര്‍ബുദ്ദത്തിനോട് മല്ലിട്ട് ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗിന്‍റെ പ്രകടനത്തിലാണ്‌ എല്ലാ ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകളും. "തനിക്ക് ഇതൊരു പുതിയ തുടക്കമാണ്‌. ഇനിയൊരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്ന് കരുതിയിരുന്നില്ല" എന്ന് ഹൃദയത്തില്‍ തൊട്ട് സം‍സാരിച്ചാണ്‌ യുവരാജ് ഇന്ന് കളത്തിലിറങ്ങുന്നത്.

ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന യുവരാജിന്റെ മടങ്ങിവരവ് ഇന്ത്യന്‍ കായിക ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും. നേടിയ ട്വന്‍റി-20 ലോകകപ്പിലും, ഏകദിന ലോകകപ്പിലും നിര്‍ണ്ണയക പങ്കിവഹിച്ച യുവരാജിന്‍റെ പ്രകടനം വരാനിരിക്കുന്ന ലോകകപ്പ് ട്വന്‍റി-20 മത്സരങ്ങളിലേക്കുള്ള ഒരു പ്രവേശന പരീക്ഷ കൂടിയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :