യുവിയെ പ്രശംസിച്ചും തോല്‍‌വിയെ ന്യായീകരിച്ചും ധോണി!

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെട്ടെങ്കിലും യുവരാജിന്റെ പ്രകടനത്തില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ന്യൂസിലാന്‍ഡിനെതിരെ ബൌളിംഗിലും ബാറ്റിംഗിലും യുവരാജ് മികച്ച പ്രകടനമാണ് കഴ്‌ചവെച്ചതെന്ന് ധോണി പറഞ്ഞു.

100 മത്സരങ്ങളില്‍ ഒന്നോ രണ്ടോ തവണ മൂന്ന് പന്തുകളില്‍ ആറ് റണ്‍സ് എടുക്കുവാന്‍ കഴിയാതെ വരും. അത്തരത്തിലുള്ള ഒരു മത്സരമാണ് തങ്ങള്‍ക്ക് ന്യൂസിലാന്‍ഡിനെതിരെ നേരിടേണ്ടിവന്നതെന്ന് ധോണി പറഞ്ഞു. ടീമിന്റെ ബൌളിംഗ് മെച്ചപ്പെട്ടതായി ക്യാപ്‌റ്റന്‍ അഭിപ്രായപ്പെട്ടു.

ഏറെ നാള്‍ ടീമിനു പുറത്ത് നിന്ന ബാലാജിയുടെ തിരിച്ചുവരവ് ബൌളിംഗിന് കൂടുതല്‍ കരുത്ത് നല്‍കും. വിരാട് കോഹ്‌ലിയുടെ(70) ബാറ്റിംഗ് പ്രകടനം മികച്ചതായിരുന്നുവെന്ന് ധോണി അഭിപ്രായപ്പെട്ടു. മത്സരത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ടീമംഗങ്ങളെ പ്രശംസിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :