സൈന പൈലറ്റിന്റെ വേഷത്തില്‍

ഹൈദരാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ വനിതാ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ വ്യോമസേനയുടെ വിമാനം പറത്തി. ആന്ധ്രാപ്രദേശിലെ ദുണ്ടിഗലിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ട്രെയ്‌നിംഗ്‌ അക്കാദമിയില്‍ വച്ചാണു സൈന കിരണ്‍ 11 ജെറ്റ്‌ ട്രെയിനര്‍ എയര്‍ക്രാഫ്‌റ്റ് പറത്തിയത്‌.

ഇന്റര്‍ സ്‌ക്വാഡ്രണ്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങില്‍ സൈനയായിരുന്നു മുഖ്യാതിഥി. പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കാനാണ്‌ എം കെ 11 ജെറ്റ്‌ ട്രെയിനര്‍ ഉപയോഗിക്കുന്നത്‌. ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷങ്ങളെന്നായിരുന്നു വിമാനം പറത്തിയതിനെ കുറിച്ചു സൈന പറഞ്ഞത്‌.

വിമാനം മേഘങ്ങളെ തൊട്ടപ്പോള്‍ വല്ലാത്ത അനുഭവമായിരുന്നു. പൈലറ്റിന്റെ വേഷത്തില്‍ വിമാനത്തില്‍ കയറാന്‍ കഴിയുമെന്ന്‌ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. ബാഡ്‌മിന്റണിനോടും വ്യോമസേനയോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും സൈന പറഞ്ഞു. വ്യോമസേനയുടെ ബാഡ്‌മിന്റണ്‍ താരങ്ങളുമായി ഒരു കൈനോക്കാനും സൈന തയാറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :