സ്‌കൂളില്‍ ക്രൂരപീഡനം; 15-കാരന്‍ മരിച്ചു

ഹൈദരാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സ്‌കൂളിലെ പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ ഒരു പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കുന്ന 15കാരന്‍ മൊഹമ്മദ് ഇസ്മയില്‍ ഹുസൈനാണ് ആശുപത്രിയില്‍ മരിച്ചത്.

സെപ്തംബര്‍ മൂന്നിന് സ്‌കൂളില്‍ മറ്റ് കുട്ടികളുമായി വഴക്കിട്ട മൊഹമ്മദിനെ സ്കൂള്‍ ടീച്ചര്‍മാരായ മൊബീന ബീഗമും, വഹീദും ചേര്‍ന്ന് ശകാരിച്ചിരുന്നു. ശകാരത്തിനൊടുവില്‍ മൊഹമ്മദിനോട് ക്ലാസിന് മുന്‍പില്‍ 100 തവണ സിറ്റ്-അപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ശിക്ഷാ നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിയ മൊഹമ്മദിന് തീവ്രമായ പനി പിടിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൊഹമ്മദ് മാതപിതാക്കളോട് ടീച്ചര്‍മാരുടെ പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

എന്നാല്‍ മൊഹമ്മദിന്റെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു. ആരോപണവിധേയരായ ടീച്ചര്‍മാര്‍ക്കെതിരെ ഐപിസി 304എ വകുപ്പ് പ്രകാരം കേസ് റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തിനുശേഷം മൊഹമ്മദിന്റെ ബന്ധുക്കള്‍ സ്കൂളിനു മുന്‍പില്‍ പ്രകടനം നടത്തുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :