ധോണി ക്യൂറേറ്ററുടെ ജോലിയില്‍ കൈകടത്തരുതെന്ന് സ്റ്റീവ്‌ വോ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ക്യൂറേറ്ററുടെ ജോലിയില്‍ കൈകടത്തരുതെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ്‌ വോ. പന്ത്‌ ടേണ്‍ ചെയ്യുന്ന പിച്ചാണ്‌ തങ്ങള്‍ക്ക്‌ ആവശ്യമെന്നും അത്തരമൊരു പിച്ചില്‍ മാത്രമേ കളി ആസ്വാദ്യകരമാകൂ എന്നുമുള്ള ധോണിയുടെ വാക്കുകള്‍ ക്യൂറേറ്ററുടെ ജോലിയില്‍ കൈകടത്തലാണെന്ന് സ്റ്റീവ് വോ ചൂണ്ടിക്കാട്ടി.

പിച്ചിനെക്കുറിച്ച് നടത്തിയ ധോണിയുടെ കമന്റ്‌ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‌ ചേരില്ല. അത്തരമൊരു പ്രതികരണം ധോണിയെപ്പോലൊരു താരത്തില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട്‌ ആദ്യ ടെസ്റ്റില്‍ വിജയിച്ചിട്ടും മൊട്ടേറ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ ഒട്ടും സംതൃപ്തനല്ലെന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്റ്റീവ് വോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :