ധോണിയെ കൂട്ടുപിടിച്ച് ഗാംഗുലി, എന്തുവന്നാലും മാറില്ല!

പുനെ| WEBDUNIA|
PRO
PRO
ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി ഫൈനല്‍ മത്സരം വരെ ഫോമിലായിരുന്നില്ലല്ലോ. എന്നിട്ടും ഇന്ത്യ ലോകകപ്പ്‌ നേടിയില്ലേ? - ചോദിക്കുന്നത് പുനെ വാരിയേഴ്സ് ടീം ക്യാപ്ടന്‍ സൌരവ് ഗാംഗുലി. പുനെ വാരിയേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്‌ താന്‍ മാറുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നാണ് ധോണിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഗാംഗുലി പ്രസ്താവിച്ചത്.

ഐ പി എല്‍ അഞ്ചാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ പുനെ വാരിയേഴ്സ് ടീമിനെ താന്‍ തന്നെ നയിക്കുമെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. “ഈ സീസണ്‍ കഴിയുന്നതുവരെയാണ് എന്നെ ക്യാപ്ടനായി നിയമിച്ചത്. അതുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. ക്യാപ്ടന്‍റെ മോശം ഫോം മാത്രമല്ല ടീമിന്‍റെ തോല്‍വിക്കു കാരണം. ക്യാപ്ടന്‍റെ ഫോം മോശമായാലും ടീം ജയിക്കും” - ഗാംഗുലി വ്യക്തമാക്കി.

ഐ പി എല്ലില്‍ പുനെ വാരിയേഴ്സ് തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങിയതോടെയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ക്യാപ്ടന്‍ പദവിയില്‍ നിന്ന് ഗാംഗുലിയെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :