‘ധോണി-വീരു തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റ്‘

നാഗ്പുര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു എന്നാണ് ഇപ്പോഴത്തെ സംസാരവിഷയം. മഹേന്ദ്ര സിംഗ് ധോണിയും വീരേന്ദര്‍ സേവാഗും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്നാല്‍ ധോണിയും വീരുവും തമ്മിലുള്ള ഭിന്നതകള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഇത് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഒരു തരം പ്രവണതയാണ്. ക്രിക്കറ്റ് സീസണ്‍ അല്ലാത്തപ്പോഴാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത്. സീസണ്‍ തുടങ്ങുമ്പോള്‍ വിവാദങ്ങള്‍ താനെ അവസാനിക്കും- മഞ്ജരേക്കര്‍ പറഞ്ഞു.

രാഹുല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് പാടവം ഇന്ത്യന്‍ ടീം ഉപയോഗപ്പെടുത്തണം എന്ന നിലപാടുകാരനാണ് മഞ്ജരേക്കര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :