നൂറു തികച്ചില്ലേലും സച്ചിന്‍ മഹാന്‍: വോ

മെല്‍‌ബണ്‍| WEBDUNIA| Last Modified ചൊവ്വ, 7 ഫെബ്രുവരി 2012 (08:50 IST)
PRO
PRO
നൂറാം സെഞ്ച്വറി നേടിയില്ലെങ്കില്‍ പോലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സച്ചിന്റെ മഹത്വം കുറയില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സീവ് വോ. സച്ചിന്‍ നൂ‍റാം സെഞ്ച്വറി ഉടന്‍ നേടുമെന്നാണ് താന്‍ കരുതുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.

നൂറാം സെഞ്ച്വറി വലിയൊരു നേട്ടമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സച്ചിന്റെ നൂറാം സെഞ്ച്വറിക്കായി കാത്തിരിക്കുന്നു. ചിലപ്പോല്‍ ഇത് സമ്മര്‍ദ്ദമാകുന്നുണ്ടാകും. സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയില്ലെങ്കിലും ബാറ്റ്സ്മാനെന്ന നിലയില്‍ മഹത്വത്തിന് ഒരു കുറവുമുണ്ടാകില്ല. ഒരു പക്ഷേ സച്ചിന് നൂറാം സെഞ്ച്വറി നേടാനായില്ലെങ്കില്‍ ബ്രാഡ്മാന്റെ അവസ്ഥയാകും. ബ്രാഡ്മാന്‍ 99.94 ശരാശരിയില്‍ വിരമിച്ചതുപോലെയാകും സച്ചിന്റെയും ക്രിക്കറ്റ് ജീവിതം- സ്റ്റീവ് വോ പറഞ്ഞു.

പക്ഷേ സച്ചിന് ബ്രാഡ്മാന്റെ അവസ്ഥ വരില്ലെന്നാണ് കരുതുന്നത്. സച്ചിന്‍ നൂ‍റാം സെഞ്ച്വറി ഉടന്‍ തന്നെ നേടും. സച്ചിന്‍ മഹാനായ ക്രിക്കറ്റ് താരമാണ്- വോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :