രാജ്യസഭയിലേയ്ക്ക് ധോണിയും?

പാറ്റ്‌ന| WEBDUNIA|
PTI
PTI
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രാജ്യസഭാംഗമാകാന്‍ സാധ്യത. ജാര്‍ഖണ്ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(ജെവിഎം) ധോണിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും എന്നാണ് സൂചന. ധോണിയുമായി ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

“ധോണി റാഞ്ചിയുടെ പുത്രനാണ്. രാജ്യത്തിന് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് അയച്ചു കൂടാ“ ജെവിഎം വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സമരേഷ് സിംഗ് അഭിപ്രായപ്പെട്ടു.

നിലവില്‍ സംസ്ഥാനത്ത് രണ്ടു രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. മെയ് 3-നാണ് തെരഞ്ഞെടുപ്പ്. ഈ സീറ്റുകളിലേക്ക് മാര്‍ച്ച് 30-ന് നടന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവ റദ്ദാക്കുകയായിരുന്നു. റാഞ്ചിയില്‍ വച്ച് ഒരു കാറില്‍ നിന്ന് 2.15 കോടി രൂപ കണ്ടെടുത്തതും തുടര്‍ന്ന് നടന്ന അന്വേഷണങ്ങളുമാണ് റദ്ദാക്കലിന് കാരണം.

മുന്‍ ജാര്‍ഖണ്ഡ് ഡിജിപി നെയാസ് അഹമ്മദ് ആണ് രണ്ടാമത്തെ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി.

English Summary: Indian cricket captain Mahendra Singh Dhoni’s name is being considered for a Rajya Sabha nomination from Jharkhand by Jharkhand Vikas Morcha (JVM).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :