ഐപിഎല്‍ ടിക്കറ്റ് വില്‍പ്പന തകൃതി

ദുബായ്| WEBDUNIA| Last Modified ഞായര്‍, 13 ഏപ്രില്‍ 2014 (15:24 IST)
PRO
PRO
കുട്ടി ക്രിക്കറ്റിലെ പൊടിപൂരത്തിന് ഇനി മൂന്നുനാള്‍. കുട്ടി ക്രിക്കറ്റ് പടിവാതിക്കല്‍ വന്നു നില്‍ക്കവെ ഐപിഎല്‍ ടിക്കറ്റ് വില്‍പ്പന വന്‍തോതിലാണ് നടക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, കിങ്‌സ് ഇലവന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, എന്നീ ടീമുകളുടെ കളികളുടെ ടിക്കറ്റിനാണ് ഏറെ ആവശ്യക്കാര്‍. ഇഷ്ട് ടീമുകളുടെ ടിക്കറ്റ് കിട്ടുന്നില്ലാ എന്നതാണ് ആരാധകരുടെ പരാതി.

ഈ മാസം 16-ന് അബുദാബിയിലാണ് ആദ്യമത്സരം. തുടര്‍ന്ന് ടീമുകള്‍ യുഎഇയില്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ ദുബായിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലനം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :