ക്യാപ്ടന്‍ സ്ഥാനവും വൈസ് പ്രസിഡ‌ന്റ് സ്ഥാനവും ഒഴിയാമെന്ന് ധോണി

ചെന്നൈ| WEBDUNIA|
PTI
PTI
ഐപി‌എല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ചെന്നൈ ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡ‌ന്റ് സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്നും ധോണി വ്യക്തമാക്കി.

ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളിലും ബിബിസിഐയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലും ധോണി നിരാശനാണ് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസി‌ഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എന്‍ ശ്രീനിവാസനുമായി ധോണി ഫോണില്‍ സംസാരിച്ചു എന്നാണ് വിവരം. ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ക്കായി ധോണി ഇപ്പോള്‍ ബംഗ്ളാദേശിലാണുള്ളത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ധോണിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ശ്രീനിവാസന്റെ മരുമകനും ചെന്നൈ ടീം മുന്‍ സിഇഒയുമായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പിലുള്ള പങ്കിനെ കുറിച്ച് മുദ്ഗല്‍ കമ്മിഷന് ധോണി തെറ്റായ മൊഴി നല്‍കുകയായിരുന്നു എന്നും ആരോപണങ്ങളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :