ഐപി‌എല്‍ കോഴ: ‘ധോണിക്ക് പങ്കുണ്ടെന്ന ആരോപണം തെറ്റ്

WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2014 (12:35 IST)
PRO
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഐപിഎല്‍ കോഴയുമായി ബന്ധമുണ്ടെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പരാമര്‍ശം തെറ്റാണെന്ന് കോടതിയില്‍ വിശദീകരിച്ചു.

ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞത് ശരിയല്ലെന്നും ബിസിസിഐ കോടതിയില്‍ വാദിച്ചു.

ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ പുറത്താക്കിയാല്‍ വലിയ പ്രതിസന്ധിയുണ്ടാകും. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഫ്രാഞ്ചൈസികള്‍ക്ക് ഉണ്ടാകുമെന്നും ടീമുകളെ നിലലിര്‍ത്തണമെന്ന ബിസിസിഐ ആവശ്യം കോടതി അംഗീകരിച്ചു.

ഗവാസ്കറിനെ അധ്യക്ഷാക്കുന്നത് ബിസിസിഐ ശക്തമായി എതിര്‍ത്തെങ്കിലും ഐ‌പി‌എല്‍ ചുമതല അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ച് സുപ്രിം കോടതി ഇടക്കാല ഉത്തരവിറക്കി.
മറ്റ് ഭരണപരമായ കാര്യങ്ങള്‍ വൈസ് പ്രസിഡന്റ് ശിവ്ലാല്‍ യാദവ് വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :