ലോകകപ്പ് ഫുട്‌ബോള്‍: കാല്‍ക്കോടി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

WEBDUNIA| Last Modified ശനി, 29 മാര്‍ച്ച് 2014 (10:16 IST)
PRO
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് രണ്ടര മാസം മുമ്പേ 25.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടതായി ഫിഫ അറിയിച്ചു.. 10 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബ്രസീലുകാര്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്.

അമേരിക്കക്കാര്‍ 1.54 ലക്ഷം ടിക്കറ്റുകളും മൂന്നാമത് 40,000 ടിക്കറ്റുകളുമായി ഓസ്‌ട്രേലിയക്കാരുമാണ്ആണ്. ഇംഗ്ലണ്ട്, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരും ഉണ്ട്.

റിയോ ഡി ജെനെയ്‌റോ, സാവോ പോളോ എന്നിവിടങ്ങളില്‍ നടക്കുന്ന 13 മത്സരങ്ങളുടെയും ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റതായി ഫിഫ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :