‘ലാലിന്റെ സ്വഭാവ ഗുണങ്ങള്‍ പ്രണവിനുമുണ്ട്’

Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (17:05 IST)
മോഹന്‍ലാലിന്റെ സ്വഭാവഗുണങ്ങളുള്ള മകനാണ് പ്രണവ്. ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞതാണിത്. ജീത്തു ജോസഫ്‌ തന്നെ ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ഒരുക്കുന്ന 'പാപനാശ'ത്തില്‍ പ്രണവ് മോഹന്‍ലാല്‍ സഹസംവിധായകനായി എത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. പിതാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ തമിഴ്പതിപ്പില്‍ സഹസംവിധായകനായി എത്തി പ്രണവ് ശരിക്കും ഞെട്ടിച്ചു. 
 
ഇതിന് പിന്നാലെയാണ് ഉലകനായകന്റെ അഭിപ്രായപ്രകടനം. പ്രണവിനെ കാണുമ്പോള്‍ താന്‍ തന്റെ കുട്ടിക്കാലം ഓര്‍ക്കുമെന്ന് കമല്‍ പറയുന്നു. പ്രണവ് ഒരു പാവം പയ്യനാ. സെറ്റില്‍ അവന്‍ കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോള്‍ ചിലപ്പോഴൊക്കെ കുട്ടിക്കാലം ഓര്‍ക്കും. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഒരുകാലത്ത് താനും. 
 
മോഹന്‍ലാല്‍ എന്ന വലിയ ഒരു നടന്റെ മകനാണെന്നുള്ള ഭാവമൊന്നും ആ കുട്ടിയൂടെ മുഖത്തില്ല. ജോലിയില്‍ അങ്ങേയറ്റം സിന്‍സിയറാണ്. വിനയം, നന്മ തുടങ്ങിയ ലാലിന്റെ സ്വഭാവ ഗുണങ്ങള്‍ പലതും അവനിലുമുണ്ടെന്നും കമല്‍ ചൂണ്ടിക്കാട്ടുന്നു, തീര്‍ച്ചയായും പ്രണവിന് സിനിമയില്‍ നല്ല ഭാവിയുണ്ടെന്നാണ് കമല്‍ഹാസന്റെ വിലയിരുത്തല്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :