ആസിഫ് അലി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു!

ആസിഫ് അലി, മഞ്ജു വാര്യര്‍, ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി
Last Updated: ബുധന്‍, 1 ഒക്‌ടോബര്‍ 2014 (15:48 IST)
ആസിഫ് അലിക്ക് സോളോ ഹിറ്റ് കുറവാണ്. എന്നാല്‍ മള്‍ട്ടി ഹീറോ സിനിമകളില്‍ പലപ്പോഴും സ്കോര്‍ ചെയ്യാനുള്ള ഭാഗ്യം ആസിഫിന് ലഭിക്കാറുണ്ട്. ഏറ്റവും പുതിയ ഉദാഹരണം സപ്തമ ശ്രീ തസ്കരഃ. നായകന്‍ പൃഥ്വിരാജാണെങ്കിലും ഹീറോയിസം മുഴുവന്‍ ആസിഫ് അലിക്കാണ്. സമീപകാലത്ത് റിലീസായ അപ്പോത്തിക്കിരി, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലും മിന്നിത്തിളങ്ങുന്ന പ്രകടനമാണ് ആസിഫ് നടത്തിയത്.

ഒരു സോളോ ഹിറ്റ് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി ഇപ്പോള്‍. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് ആണ് നായകന്‍. സൂപ്പര്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് - ബോബി ടീമിന്‍റേതാണ് സ്ക്രിപ്റ്റ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായാണ് ആസിഫ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.

ഒരു ഇമോഷണല്‍ ത്രില്ലറാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമ. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ നെടുമുടി വേണു, പ്രേം പ്രകാശ്, സൈജു കുറുപ്പ് എന്നിവരും താരങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :