ചാക്കോച്ചന്‍ - ബിജുമേനോന്‍ ടീമിന്‍റെ യഥാര്‍ത്ഥ വിജയശില്‍പ്പി ആര്?

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വെള്ളിമൂങ്ങ, മമ്മൂട്ടി, മോഹന്‍ലാല്‍
Last Updated: തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:56 IST)
കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ ടീം തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ്. ഓര്‍ഡിനറിയായിരുന്നു ഇവരുടെ ഏറ്റവും വലിയ ഹിറ്റ്. സീനിയേഴ്സ്, റോമന്‍സ് തുടങ്ങിയ സിനിമകള്‍ കൂടി വമ്പന്‍ ഹിറ്റായതോടെ ചാക്കോച്ചനും ബിജുമേനോനും ഭാഗ്യജോഡിയായി.

എന്നാല്‍ ത്രീ ഡോട്ട്‌സ്, സമീപകാലത്തെത്തിയ 'ഭയ്യാ ഭയ്യാ' എന്നീ സിനിമകള്‍ പരാജയപ്പെട്ടതോടെ ഈ ടീമിന്‍റെ വിശ്വാസ്യതയും നഷ്ടപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ബിജുമേനോന്‍ നായകനായ 'വെള്ളിമൂങ്ങ' എന്ന സിനിമ റിലീസായി. ഈ സിനിമ ഇപ്പോള്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു ചര്‍ച്ച, കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ ടീം സക്സസായതിന്‍റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആര്‍ക്കാണ് എന്നാണ്. ഈ ടീമിന്‍റെ മുഖ്യവിജയശില്‍പ്പി ബിജു മേനോന്‍ ആണെന്ന രീതിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. മറുവാദങ്ങളുമായി ചക്കോച്ചന്‍ ആരാധകരും സജീവമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :