മോഹന്‍ലാലും ജോയ് മാത്യുവും ഒന്നിക്കുന്നു!

മോഹന്‍ലാല്‍, ജോയ് മാത്യു, ജോഷി, അമല പോള്‍
Last Updated: ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (15:04 IST)
ചുരുങ്ങിയകാലം കൊണ്ട് ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച റെക്കോര്‍ഡിന് കുറച്ചുകാലം മുമ്പുവരെ ജഗതി ശ്രീകുമാറായിരുന്നു അവകാശി. ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് ജോയ് മാത്യു എത്തുകയാണ്. സിനിമയിലെ രണ്ടാം വരവ് കേമമാക്കിയെന്ന് മാത്രമല്ല, ഇപ്പോഴിറങ്ങുന്ന 99 ശതമാനം മലയാള സിനിമകളിലും ജോയ് മാത്യു ഉണ്ട്.

ഇപ്പോഴിതാ ജോയ് മാത്യു ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെയും ഭാഗമാകുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന 'ലൈലാ ഓ! ലൈലാ' എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ജോയ് മാത്യുവും ഒന്നിക്കുന്നത്. ഈ ചിത്രത്തിലും വില്ലന്‍ ടച്ചുള്ള കഥാപാത്രമാണ് ജോയ് മാത്യുവിന്‍റേത് എന്നാണ് സൂചന.

ലൈലാ ഓ! ലൈലയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അമല പോള്‍ നായികയാകുന്ന സിനിമയുടെ തിരക്കഥ ബോളിവുഡിലെ സൂപ്പര്‍ഹിറ്റുകളുടെ എഴുത്തുകാരന്‍ സുരേഷ് നായര്‍ ആണ്.

ലൈല ഓ! ലൈലാ ഒരു റൊമാന്‍റിക് ത്രില്ലര്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :