കോടികള്‍ വാരി കുട്ടനാടന്‍ ബ്ലോഗിന്‍റെ കുതിപ്പ്; ബോക്സോഫീസ് പടയോട്ടത്തില്‍ ഹരിയേട്ടന്‍ മുന്നില്‍ !

ശനി, 15 സെപ്‌റ്റംബര്‍ 2018 (15:28 IST)

Oru Kuttanadan Blog, Mammootty, Sethu, Oru Kuttanadan Blog Review, Rai Lakshmi, Anu Sithara, ഒരു കുട്ടനാടന്‍ ബ്ലോഗ്, മമ്മൂട്ടി, സേതു, ഒരു കുട്ടനാടന്‍ ബ്ലോഗ് നിരൂപണം, അനു സിത്താര

ഒരു കുട്ടനാടന്‍ ബ്ലോഗ് എല്ലാ വിശ്വാസങ്ങളെയും തെറ്റിക്കുകയാണ്. നാട്ടിന്‍‌പുറത്തെ കാഴ്ചകളിലൂടെ കഥ പറയുന്ന സിനിമകള്‍ വലിയ വിജയം നേടാന്‍ സാധ്യത കുറയുകയാണെന്ന് അടുത്ത കാലത്ത് ചിലര്‍ നടത്തിയ നിരീക്ഷണങ്ങളെ കാറ്റില്‍ പറത്തുകയാണ് ഈ മമ്മൂട്ടിച്ചിത്രം. ആദ്യദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ കുട്ടനാടന്‍ ബ്ലോഗ് രണ്ടാം ദിനത്തില്‍ കളക്ഷന്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.
 
അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ‘ക്ലീന്‍ ഹിറ്റ്’ ആയി കുട്ടനാടന്‍ ബ്ലോഗ് മാറിയിരിക്കുന്നു. ഒരു നാടന്‍ കഥ പറഞ്ഞ ചിത്രത്തിന് കുടുംബപ്രേക്ഷകര്‍ ഇരമ്പിയെത്തിയതോടെയാണ് കളക്ഷന്‍ വേറെ ലെവലായി മാറിയത്.
 
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ യുവാക്കളുടെ ഹരമായ ‘ഹരിയേട്ടന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗ്രേറ്റ്ഫാദറിലും അബ്രഹാമിന്‍റെ സന്തതികളിലുമൊക്കെ സ്റ്റൈലിഷ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ മമ്മൂട്ടി തന്‍റെ ലാളിത്യമുള്ള നാടന്‍ കഥാപാത്രങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് കുട്ടനാടന്‍ ബ്ലോഗിലൂടെ നടത്തിയിരിക്കുന്നത്.
 
ചിത്രം ആദ്യദിനത്തില്‍ നാലുകോടിയോളം രൂപ കളക്ഷന്‍ നേടിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കേരളത്തില്‍ 150 സ്ക്രീനുകളിലാണ് കുട്ടനാടന്‍ ബ്ലോഗ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു ഉത്സവപ്രതീതിയുള്ള സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധം അണിയിച്ചൊരുക്കാന്‍ സേതുവിന് കഴിഞ്ഞിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും': ദിലീപിന്റെ പോസ്‌റ്റ് വൈറലാകുന്നു

ഐ എസ് ആർ ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി ...

news

സലിം കുമാറിന് സർപ്രൈസ് ഒരുക്കി രാജ ടീം, അവതാരകനായി മമ്മൂട്ടി!

ഷൂട്ടിംഗ് സെറ്റുകളിൽ താരങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിവയെല്ലാം ആഘോഷിക്കുന്നത് ...

news

മലയാളികള്‍ക്ക് ഇപ്പോഴാണ് ഓണം വന്നത്, കുട്ടനാടന്‍ ബ്ലോഗ് കിടുക്കി; മമ്മൂട്ടിയുടെ മാസ് പടം !

ഇത് പ്രതീക്ഷിച്ചതല്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചതല്ല. സേതു സംവിധാനം ചെയ്ത ...

news

ഹരിയേട്ടൻ പൊളിച്ചടുക്കി, കുട്ടനാടൻ ബ്ലോഗിനെ നെഞ്ചേറ്റി പ്രേക്ഷകർ!

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ...

Widgets Magazine