മലയാളികള്‍ക്ക് ഇപ്പോഴാണ് ഓണം വന്നത്, കുട്ടനാടന്‍ ബ്ലോഗ് കിടുക്കി; മമ്മൂട്ടിയുടെ മാസ് പടം !

കുട്ടനാടന്‍ ബ്ലോഗ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, മമ്മൂട്ടി, സേതു, റായ് ലക്‍ഷ്മി, Kuttanadan Blog, Oru Kuttanadan Blog, Mammootty, Sethu, Rai Laxmi
BIJU| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:14 IST)
ഇത് പ്രതീക്ഷിച്ചതല്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചതല്ല. സേതു സംവിധാനം ചെയ്ത കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളില്‍ ഉത്സവം തീര്‍ക്കുകയാണ്. അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ശേഷം അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രവുമായെത്തി മമ്മൂട്ടി ബോക്സോഫീസില്‍ വിസ്‌മയം തീര്‍ക്കുന്നു.

ഒരു കുട്ടനാടന്‍ ബ്ലോഗിന് ടിക്കറ്റ് കിട്ടാതെ ലക്ഷക്കണക്കിന് പേരാണ് മടങ്ങുന്നതെന്നാണ് ആദ്യദിവസത്തെ റിപ്പോര്‍ട്ട്. ചിത്രത്തിലെ ഹരിയേട്ടന്‍ എന്ന കഥാപാത്രത്തെ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെ പടം വമ്പന്‍ ഹിറ്റാകുമെന്ന് ഉറപ്പായി.

കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റം കാരണം ആദ്യദിനം തന്നെ കൂടുതല്‍ ഷോകള്‍ വേണ്ടിവരും. പല കേന്ദ്രങ്ങളിലും ടിക്കറ്റ് കിട്ടാതെ വന്നവര്‍ അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്ന അവസ്ഥയുണ്ട്. ഒരേ നഗരത്തിലെ പല തിയേറ്ററുകളില്‍ കുട്ടനാടന്‍ ബ്ലോഗ് കളിക്കുന്നതിനാല്‍ അവിടെയെല്ലാം സന്ദര്‍ശിച്ച് ഭാഗ്യം പരീക്ഷിക്കുകയാണ് ടിക്കറ്റ് കിട്ടാത്തവര്‍.

കുട്ടനാടന്‍ ബ്ലോഗിന്‍റെ ആദ്യ ഒരാഴ്ചത്തെ ടിക്കറ്റ് ഓണ്‍‌ലൈനില്‍ വിറ്റുതീര്‍ന്നതായാണ് വിവരം. സേതുവിന് എന്തായാലും സംവിധായകന്‍ എന്ന നിലയില്‍ ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :