'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'

'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'

Rijisha M.| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (13:09 IST)
ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു, എന്നാൽ പറയാൻ പേടിയുമായിരുന്നു. ഈ പറയുന്നത് മറ്റാരുമല്ല 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന ചിത്രത്തിന്റെ സംവിധായകൻ സേതുവാണ്. കുട്ടനാട് ആയതുകൊണ്ടുതന്നെ വെള്ളത്തിലും ബോട്ടിലുമൊക്കെയായി ഒരുപാട് സീനുകൾ ഉണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു,''കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ''. മമ്മൂക്ക മനസ്സ് വായിച്ചതുപോലെയാണ് തോന്നിയത്. പറയാൻ പേടിച്ചിരുന്ന ആ രംഗങ്ങൾ ഒടുവിൽ മമ്മൂക്കയുടെ ആവശ്യപ്രകാരം തന്നെ ചിത്രീകരിക്കുകയാണെന്നും സേതു പറയുന്നു.

മമ്മൂട്ടിയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ വളരെ രസകരമായിരുന്നെന്നും സേതു പറയുന്നു. ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിനിടെ മമ്മൂക്കയുടെ മനസാന്നിധ്യം അത്ഭുതപ്പെടുത്തിയിരുന്നെന്നും സേതു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :