Last Updated:
തിങ്കള്‍, 21 സെപ്റ്റംബര്‍ 2015 (19:18 IST)
ഈ ഓണക്കാലത്ത് നടന്ന ആഘോഷച്ചടങ്ങുകളിലെല്ലാം കറുത്ത ഷര്‍ട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ച ചെറുപ്പക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. അത് ‘പ്രേമം’ എന്ന സിനിമയിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ അനുകരിച്ചുള്ള പ്രകടനങ്ങളായിരുന്നു. അതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. കോളജ് കാമ്പസുകളിലെ ഇത്തരം ഓണാഘോഷങ്ങള്ക്കിടയില് നടക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. ഇത്തരം സിനിമകള്‍ക്കെതിരെ ഡി ജി പി വരെ പ്രതികരിക്കുകയും ചെയ്തു.
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. അദ്ദേഹം തന്റെ ബ്ലോഗില്‍ ഇത്തവണ പറഞ്ഞിരിക്കുന്നതും അതാണ്.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം: