നിങ്ങള്‍ ബഹുനില വീട് വയ്ക്കാനൊരുങ്ങുകയാണോ?

വീട്, വാസ്തു, ശാസ്ത്രം, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (18:24 IST)
വീട് സ്നേഹത്തിന്‍റെയും പരസ്പര ധാരണയുടെയും ഒരു കൊട്ടാരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? രമ്യഹര്‍മ്മ്യം പണിതുയര്‍ത്തിയിട്ടും അതിലെ താമസത്തിലൂടെ ശാന്തിയും സന്തോഷവും പ്രാപ്യമായില്ല എങ്കില്‍ അത് തീര്‍ത്തും ദു:ഖകരമായ ഒരു അവസ്ഥയായിരിക്കും. വാസ്തു ശാസ്ത്രം പറയുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ താമസക്കാര്‍ക്ക് ആഹ്ലാദവും ഉന്നതിയും നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബഹുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കെട്ടിടത്തിന്‍റെ വടക്കും കിഴക്കും വശങ്ങളില്‍ വേണം കൂടുതല്‍ വാതിലുകളും ജനാലകളും വരേണ്ടത്. എന്നാല്‍, മുകള്‍ നിലയില്‍ താഴത്തേതിനെ അപേക്ഷിച്ച് കുറവ് ആയിരിക്കുകയും വേണം. താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം.

മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം.

ബാല്‍ക്കണി ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിലാവരുത്. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. മുകള്‍ നിലയില്‍ ഭാരമുള്ള സാധനങ്ങള്‍ ശേഖരിക്കാനുള്ള മുറികള്‍ സജ്ജമാക്കരുത്. കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :