ദിലീപ് ചിത്രം ‘കമ്മാരസംഭവം’ !

ദിലീപ്, കമ്മാരസംഭവം, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (16:44 IST)
‘കുഞ്ഞിരാമായണം’ എന്ന പേരില്‍ ഒരു സിനിമ വന്നതും ഓണച്ചിത്രങ്ങളില്‍ ഏകഹിറ്റായി അത് മാറിയതും നമ്മള്‍ കണ്ടതാണ്. ഇനിയിതാ, ‘കമ്മാരസംഭവം’ വരുന്നു. ദിലീപാണ് ചിത്രത്തിലെ നായകനാകുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ദിലീപിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ യുവതാരം സിദ്ധാര്‍ത്ഥും അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം.

മുരളി ഗോപിയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഗ്രാന്‍ഡ് ഫിലിംസിന്‍റെ ബാനറില്‍ ദിലീപ് തന്നെയാണ് കമ്മാരസംഭവം നിര്‍മ്മിക്കുന്നത്.

വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. 94 വയസുവരെയുള്ള കാലഘട്ടത്തെ ദിലീപ് അവതരിപ്പിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :