പൃഥ്വിരാജ് ആകെമാറുന്നു, ഡാര്‍വിന്‍റെ പരിണാമം!

പൃഥ്വിരാജ്, ഡാര്‍വിന്‍റെ പരിണാമം, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (19:19 IST)
പൃഥ്വിരാജിന്‍റെ പുതിയ ചിത്രത്തിന് ‘ഡാര്‍വിന്‍റെ പരിണാമം’ എന്ന് പേരിട്ടു. കൊന്തയും പൂണൂലും സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം ഒരുക്കുന്നത്. ജിജോയുടെ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി ഇതൊരു കോമിക് എന്‍റര്‍ടെയ്നറാണ്.

പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവിതത്തില്‍ വില്ലത്തരം മാത്രം കാണിച്ച് ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

ഡാര്‍വിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു നറേറ്റീവ് സ്റ്റൈലാണ് ചിത്രത്തില്‍ സ്വീകരിക്കുന്നത്. കഥ കേട്ട് ഇഷ്‌ടപ്പെട്ട പൃഥ്വി ചിത്രത്തിന്‍റെ നിര്‍മ്മാണച്ചുമതലയും ഏറ്റെടുക്കുകയായിരുന്നു.

ഡാര്‍വിന്‍റെ പരിണാമം ഒക്‍ടോബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. അതിന് മുമ്പ് ‘പാവാട’ എന്ന പൃഥ്വിസിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :