“മോഹന്‍ലാലാണ് പ്രചോദനം” - ബാഹുബലി നായിക പറയുന്നു!

വെള്ളി, 12 ജനുവരി 2018 (21:06 IST)

Mohanlal, Anushka, Bahubali, Odiyan, Prabhas, മോഹന്‍ലാല്‍, അനുഷ്ക, ബാഹുബലി, ഒടിയന്‍, പ്രഭാസ്

ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാല്‍ അതില്‍ വിജയം കണ്ടിട്ട് മാത്രം മടങ്ങിവരുന്ന ശീലം മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്‍റെ മിക്ക പടങ്ങളുടെയും മെഗാവിജയത്തിന് കാരണം അതാണ്. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും മോഹന്‍ലാല്‍ തയ്യാറാകുന്നു.
 
ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി 18 കിലോ ശരീരഭാരം അദ്ദേഹം കുറച്ചത് മറ്റുള്ളവര്‍ക്ക് വലിയ വാര്‍ത്തയായിരിക്കാം. എന്നാല്‍ മോഹന്‍ലാലിന് അത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ട പ്രാഥമികമായ ഉത്തരവാദിത്തമാണ്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി എത്ര ബുദ്ധിമുട്ട് സഹിക്കാനും തയ്യാറായാണ് അദ്ദേഹം ഏത് സെറ്റിലും എത്തുന്നത്.
 
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മോഹന്‍ലാലാണ് തനിക്ക് പ്രചോദനമെന്ന് ബാഹുബലി നായിക ഷെട്ടി പറയുന്നു. അനുഷ്ക അടുത്തിടെ സൈസ് സീറോ എന്ന ചിത്രത്തിനായി അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിച്ച് പുലിവാല് പിടിച്ചിരുന്നു. പിന്നീട് ബാഹുബലി 2ല്‍ ശരീരഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്.
 
“ഹിന്ദിയില്‍ ആമിര്‍ഖാനും തെലുങ്കില്‍ പ്രഭാസും തമിഴില്‍ വിക്രമും മലയാളത്തില്‍ മോഹന്‍ലാലുമാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ എനിക്ക് പ്രചോദനം. പുതിയ ലുക്കിനായി മോഹന്‍ലാല്‍ നടത്തിയ പരിശ്രമം ഒരേ സമയം പ്രചോദിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. യുവ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള മേക്കോവര്‍ സാധ്യമാകുക. പക്ഷേ അത് വിജയകരമായി അദ്ദേഹം ചെയ്തുകാണിച്ചു” - അനുഷ്ക പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രഞ്ജിത് വീണ്ടും! മമ്മൂട്ടിക്ക് അതിഥിവേഷം, മോഹന്‍ലാലിന് അടിപൊളി മാസ് ത്രില്ലര്‍ !

ഇപ്പോള്‍ പോലും രാവണപ്രഭു എന്ന സിനിമ കാണുമ്പോള്‍ നമ്മുടെ ഞരമ്പുകളിലേക്ക് ഓടിയെത്തുന്ന ഒരു ...

news

'ശരീരത്തിൽ തൊടരുത്, അടുത്തിടപഴകില്ല' - സൂപ്പർ താരത്തിനൊപ്പം അഭിനയിക്കാൻ നയൻസ് പറഞ്ഞ് നിബന്ധനകൾ

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് നയൻസ് അഭിനയത്തിലേക്ക് ...

news

പശുവിനെ ഉപയോഗിച്ചാൽ വർഗീയത വരും, പശുവിനെ മാറ്റണം: സെൻസർ ബോർഡിന്റെ ആവശ്യം കേട്ട് അന്തംവിട്ട് സലിം കുമാർ

സലിംകുമാർ സംവിധാനം ചെയ്ത കുടുംബ ചിത്രം 'ദൈവമെ കൈ തൊഴാം കെ കുമാറാകണം' തിയേറ്ററുകളിൽ ...

news

120 ദിവസത്തെ ഡേറ്റ്, 90 ദിവസത്തെ പരിശീലനം; വിമലിന്‍റെ കര്‍ണനായി വിക്രം ഇതാ!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹിന്ദിച്ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്കായി ...

Widgets Magazine