രഞ്ജിത് വീണ്ടും! മമ്മൂട്ടിക്ക് അതിഥിവേഷം, മോഹന്‍ലാലിന് അടിപൊളി മാസ് ത്രില്ലര്‍ !

വെള്ളി, 12 ജനുവരി 2018 (17:56 IST)

Mammootty, Mohanlal, Renjith, Bilathikatha, Dileep, മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്, ബിലാത്തിക്കഥ, ദിലീപ്

ഇപ്പോള്‍ പോലും രാവണപ്രഭു എന്ന സിനിമ കാണുമ്പോള്‍ നമ്മുടെ ഞരമ്പുകളിലേക്ക് ഓടിയെത്തുന്ന ഒരു എനര്‍ജിയുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. അത്തരം ചൂടും ചുറുചുറുക്കുമുള്ള സബ്‌ജക്ടുകള്‍ കൈകാര്യം ചെയ്യാന്‍ രഞ്ജിത്തിനോളം പ്രതിഭ മറ്റാര്‍ക്കുമില്ല.
 
മമ്മൂട്ടിയും മോഹന്‍ലാലും എപ്പോഴും രഞ്ജിത്തിന്‍റെ പ്രിയ അഭിനേതാക്കളാണ്. ഇരുവര്‍ക്കും മികച്ച സിനിമകളും കഥാപാത്രങ്ങളും രഞ്ജിത് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ, വീണ്ടും ഇവര്‍ രഞ്ജിത്തിന്‍റെ സിനിമകളില്‍ അഭിനയിക്കുകയാണ്.
 
രഞ്ജിത് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്ത വെള്ളിയാഴ്ച ഏറെ ആഹ്ലാദത്തോടെയാണ് സിനിമാസ്വാദകര്‍ ശ്രവിച്ചത്. അതൊരു മാസ് ത്രില്ലറായിരിക്കും എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
 
എന്നാല്‍ മോഹന്‍ലാല്‍ ചിത്രം തുടങ്ങുന്നതിന് മുമ്പ് രഞ്ജിത് ഒരു ലവ് സ്റ്റോറി സംവിധാനം ചെയ്യുന്നുണ്ട്. ‘ബിലാത്തിക്കഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. വളരെ കുറച്ചു നേരം മാത്രം സ്ക്രീനിലെത്തുന്ന കഥാപാത്രമാണെങ്കിലും കഥയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക്. 
 
ബിലാത്തിക്കഥയില്‍ അനു സിത്താരയും നിരഞ്ജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ചില്‍ യൂറോപ്പിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ശരീരത്തിൽ തൊടരുത്, അടുത്തിടപഴകില്ല' - സൂപ്പർ താരത്തിനൊപ്പം അഭിനയിക്കാൻ നയൻസ് പറഞ്ഞ് നിബന്ധനകൾ

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് നയൻസ് അഭിനയത്തിലേക്ക് ...

news

പശുവിനെ ഉപയോഗിച്ചാൽ വർഗീയത വരും, പശുവിനെ മാറ്റണം: സെൻസർ ബോർഡിന്റെ ആവശ്യം കേട്ട് അന്തംവിട്ട് സലിം കുമാർ

സലിംകുമാർ സംവിധാനം ചെയ്ത കുടുംബ ചിത്രം 'ദൈവമെ കൈ തൊഴാം കെ കുമാറാകണം' തിയേറ്ററുകളിൽ ...

news

120 ദിവസത്തെ ഡേറ്റ്, 90 ദിവസത്തെ പരിശീലനം; വിമലിന്‍റെ കര്‍ണനായി വിക്രം ഇതാ!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹിന്ദിച്ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്കായി ...

news

വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു, മഞ്ജു വിസ്മയിപ്പിച്ചു: കമൽ

കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ ...

Widgets Magazine