മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശം 25 കോടി, വെളിപാടിന്‍റെ പുസ്തകം ഞെട്ടിച്ചു!

ബുധന്‍, 10 ജനുവരി 2018 (18:02 IST)

Mohanlal, Amrita TV, Lalsalam, Mammootty, Villain, മോഹന്‍ലാല്‍, അമൃത ടിവി, ലാല്‍‌സലാം, മമ്മൂട്ടി, വില്ലന്‍

സാറ്റലൈറ്റ് അവകാശത്തുകയുടെ കാര്യത്തില്‍ മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ് എപ്പോഴും മത്സരം. ഇവരുടെ പല സിനിമകളും നിര്‍മ്മാണച്ചെലവിനേക്കാള്‍ കൂടുതല്‍ പണം നല്‍കി ടി വി ചാനലുകള്‍ സ്വന്തമാക്കുന്നത് പതിവാണ്. 
 
2016ല്‍ മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടു. 2017ല്‍ മോഹന്‍ലാലിന്‍റെ തന്നെ ‘വില്ലന്‍’ വന്‍ തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കി. അവര്‍ ക്രിസ്മസിന് ആദ്യ സം‌പ്രേക്ഷണം നടത്തുകയും ചെയ്തു. 
 
ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങള്‍ 25 കോടി രൂപയ്ക്ക് അമൃത ടി വി സ്വന്തമാക്കിയതായാണ് മറ്റൊരു വിവരം. ഇതില്‍ ആദ്യചിത്രം വെളിപാടിന്‍റെ പുസ്തകമായിരുന്നു. ഒടിയനും അമൃതയ്ക്ക് തന്നെ ലഭിച്ചേക്കും.
 
അമൃതയില്‍ മോഹന്‍ലാല്‍ ‘ലാല്‍‌സലാം’ എന്ന പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറിന്‍‌പ്രകാരമാണ് ആശീര്‍വാദ് ഇനി നിര്‍മ്മിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അമൃത ഒരുമിച്ച് വാങ്ങിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്സ് ഒരു ആക്ഷൻ ത്രില്ലറല്ല, സസ്പെൻസ് ത്രില്ലറുമല്ല!

ഷാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്സ്. ജയിംസ് എന്ന പൊലീസ് ...

news

ഇവിടെ ഭീമനാകുന്നത് മോഹന്‍ലാല്‍ അല്ല, ഹോളിവുഡ് നടനാണ്!

മോഹന്‍ലാല്‍ ഭീമസേനനായി അഭിനയിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ വിശേഷങ്ങളറിയാന്‍ ...

news

മലയാളത്തിലെ ഇഷ്ട നടനെ വെളിപ്പെടുത്തി ഷെയ്ൻ നിഗം

കിസ്മത് എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നിഗം നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൈറ ബാനു എന്ന ...

news

രഞ്ജിത് - പൃഥ്വിരാജ് ചിത്രം പുരോഗമിക്കുന്നു, പാര്‍വതി നായിക

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് പൃഥ്വിരാജ് എന്ന നടനെ ...

Widgets Magazine