ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

വെള്ളി, 12 ജനുവരി 2018 (11:35 IST)

ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ഉയർന്ന് വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്മാർ ഒന്നിക്കുകയാണ്. രഞ്ജിതും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയാണ് മോളിവുഡിലെ ചൂടൻ വാർത്ത.
 
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഥ കേട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
 
മലയാള ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത്- മോഹൻലാൽ. രഞ്ജിതിന്റെ ആദ്യ സംവിധാന ചിത്രമായ രാവണപ്രഭുവിലും നായകൻ മോഹൻലാൽ ആയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകൽ വാനോളമുയർന്നിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!

വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ ...

news

മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി ...

news

രാം ഗോപാല്‍ വര്‍മയുടെ ‘ജി‌എസ്‌ടി’ വരുന്നു! പൂര്‍ണ നഗ്‌നയായി മിയ മല്‍‌കോവ!

പ്രശസ്ത ബോളിവുഡ്, തെലുങ്ക് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് ...

Widgets Magazine