മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

ആദി റിലീസ് ആകുന്നതിനു മുന്നേ സംവിധായകന് ചിലത് പറയാനുണ്ട്

aparna| Last Modified വെള്ളി, 12 ജനുവരി 2018 (10:58 IST)
പ്രണവ് ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വെയ്റ്റ് ചെയ്യുകയാണ് ആ സുന്ദര നിമിഷത്തിനായി.

മോഹന്‍ലാലിനും പ്രണവിനും വ്യക്തിപരമായ ചില സാമ്യതകള്‍ ഉണ്ടെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. രണ്ടു പേരും മികച്ച പ്രൊഫഷണലുകളാണ്. ചെയ്യുന്ന ജോലിയോടുള്ള രണ്ടു പേരുടെയും ആത്മാർത്ഥത എത്ര പറഞ്ഞാ‌ലും മതിയാകില്ല. അപ്പനും മകനും വളരെ ശാന്തരാണെന്ന് ജീത്തു പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയായിരുന്നു ജീത്തു.

'അപ്പുവിന്റെ ഏറ്റവും ഗുണമായി കാണുന്നത് ലാളിത്യമാണ്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മോന്‍ തന്നെ. ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്‌നങ്ങൾ അപ്പുവിനുണ്ട്. അതൊഴിച്ചാൽ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാല്‍ മികച്ച ഒരു നടനെ മലയാളത്തിനു ലഭിക്കും'.- ജിത്തു ജോസഫ് വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :