തത്ര വിഭീഷണന് ചൊന്നാനിവനോള മിത്ര പാപംചെയ്തവരില്ല ഭൂതലേ യോഗ്യമല്ലേതുമടിയനിവനുടല്‍ സംസ്കരിച്ചീടുവാനെന്നു കേട്ടേറ്റവും വന്ന ബഹുമാനത്തോടേ രഘൂത്തമന് പിന്നെയും ചൊന്നാന്‍ വിഭീഷണന് തന്നോടു “മല്‍ബാണമേറ്റു രണാന്തേ മരിച്ചൊരു കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍ വൈരവുമാമരണാന്തമെന്നാകുന്നി തേറിയ സല്‍ഗതിയുണ്ടാവതിന്നു നീ ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു ദോഷം നിനക്കതുമേതുമകപ്പെടാ: ചന്ദനഗന്ധാദികള്‍കൊണ്ടു ചിതയുമാ നന്ദേന കൂട്ടി മുനിവരന്മാരുമായ് വസ്ത്രാഭരണമാല്യങ്ങള്‍ക്കൊണ്ടും തദാ നക്തഞ്ചരാധിപദേഹമലങ്കരി ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി ഹോത്രികളെസ്സംസ്കരിക്കുന്നവണ്ണമേ രാവണദേഹം ദഹിപ്പിച്ചു തന്നുടെ പൂര്‍വ്വജനോയുദകക്രിയയും ചെയ്തു നാരികള്‍ ദു:ഖം പറഞ്ഞു പോക്കിച്ചെന്നു ശ്രീരാമപാദം നമസ്കരിച്ചീടിനാര്‍ മാതലിയും രഘുനാഥനെ വന്ദിച്ചു ജാതമോദം നിജനിജ മന്ദിരം പൂക്കിതു ജന്യാവലോകനം ചെയ്തു നിന്നോര്‍കളും.
|