ഹോമം തുടങ്ങി ദശാനന്‍ മന്നവാ! ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ നാമവനോടു തോറ്റീടും മഹാരണേ. ഹോമം മുടക്കുവാനയച്ചീടുക സാമോദരമാശു കപികുലവീരരെ” ശ്രീരാമസുഗ്രീവ ശാസന കിക്കൊണ്ടു മാരുതപുത്രാംഗദാദികളൊക്കവേ നൂറുകോടിപ്പടയോടും മഹാമതി& ലേറിക്കടന്നങ്ങു രാവണമന്ദിരം. പുക്കു പുരപാലകന്മാരെയും കൊന്നു മര്‍ക്കടവീരരൊരുമിച്ചനാകുലം വാരണവാജീരഥങ്ങളെയും പൊടി& ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം. വ്യാജാല്‍ സരമ നിജകരസംജ്ഞയാ& സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം. മഹാഗുഹാദ്വാരബന്ധനപാഷാണ& മാമയഹീനം പൊടിപെടുത്തംഗദന്‍ തത്ര ഗുഹലികം പുക്കു നേരത്തു നക്തഞ്ചരേന്ദനെക്കാണായിതന്തികേ. മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ തെറ്റെന്നു ചെന്നു ഗുഹയിലിറങ്ങിനാര്‍. കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ& പ്പുണ്യന്‍ജനാധിപനെക്കണ്ടു വാനരര്‍. താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ പ്പീഡിച്ചു കൊല്കയും സംഭാരസഞ്ചയം കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു ഖണ്ഡിച്ചിതു ലഘുമേഖലാജാലവും രാവണന്‍ കൈയിലിരുന്ന മഹല്‍സ്രുവം പാവനി ശീഘ്രം പിടിച്ചുപറിച്ചുടന്‍ താഡനം ചെയ്താനതുകൊണ്ടു സത്വരം ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍. ദന്തങ്ങള്‍കൊണ്ടും നഖങ്ങള്‍കൊണ്ടും ദശ& കന്ധരവിഗ്രഹം കീറിനാനേറ്റവും ധ്യാനത്തിനേതുമിളക്കമുണ്ടായീല!
|