വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ വനിതാ കമാൻഡോകൾ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിത ഉദ്യോഗസ്ഥർക്ക്

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 7 മാര്‍ച്ച് 2020 (15:59 IST)
തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ചുമതല വമിതാ ഉദ്യോഗസ്ഥർക്ക് നൽകും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ആവശ്യത്തിന് വനിതാ ഓഫീസർമാർ ഇല്ലാത്ത ഇടങ്ങളിൽ സീനിയർ സിവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും, സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ചുമതല നൽകും.

വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും വനിതാ കമൻഡോകളായിരിക്കും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാൻഡോകളെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ വനിതാ പൊലീസ് ഗാർഡുകളായിരിക്കും സുരക്ഷ ഒരുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :