Womens day: ആയുർദൈർഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താം, ഇക്കാര്യങ്ങൾ ചെയ്തുനോക്കു

അഭിറാം മനോഹർ| Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (19:18 IST)
നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സ്ത്രീകളെ ആഘോഷിക്കുവാന്‍ മാത്രമല്ല സമൂഹത്തിനും വിവിധ മേഖലകളിലും സ്ത്രീകള്‍ നല്‍കിയ സംഭാവനകളെ ആഘോഷിക്കുവാനുമുള്ള ദിവസമാണ് ലോക വനിതാ ദിനം.സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും ലിംഗസമത്വത്തെ പറ്റിയുമുള്ള ചര്‍ച്ചകള്‍ സജീവമാക്കാനും ഈ ദിവസം കാരണമാകാറുണ്ട്.

വനിതാ ദിനത്തില്‍ അതുപോലെ തന്നെ ചര്‍ച്ചയാക്കേണ്ടതാണ് സ്ത്രീകളുടെ ആരോഗ്യവും. സാമൂഹികവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ പ്രാധാന്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തില്‍ ജീവിതരീതികളില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ആയുര്‍ദൈര്‍ഘ്യവും ജീവിതനിലവാരവും എങ്ങനെ മെച്ചപ്പെടുത്തമെന്ന് നോക്കാം.

ആയുര്‍ദൈര്‍ഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താനായി ആഴ്ചയില്‍ 150 മിനിറ്റുകളെങ്കിലും സ്ത്രീകള്‍ വ്യായമത്തിനായി മാറ്റിവെയ്‌ക്കേണ്ടതുണ്ട്. ബാലന്‍ഡായ ഡയറ്റില്‍ ശ്രദ്ധിക്കുക എന്നതും ആരോഗ്യത്തിന് പ്രധാനമാണ്. പഴങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍,പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ശരീരം ജലാംശമുള്ളതായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടതായ മറ്റൊരു സംഗതി. കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍ ചെയ്യുന്നതിനും മടിക്കേണ്ടതില്ല.മാനസികമായ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. 7-9 മണിക്കൂര്‍ സ്ഥിരതയുള്ള ഉറക്കം ശാരീരികമായും മാനസികമായുമുള്ള ആരോഗ്യത്തിന് പ്രധാനമാണ്. പുകവലി,മദ്യം തുടങ്ങിയ ലഹരികള്‍ കഴിയുന്നതും ഒഴിവാക്കാനായി ശ്രദ്ധിക്കാം. ഇമോഷണല്‍ സപ്പോര്‍ട്ടിനായി എപ്പോഴും നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കിളുകള്‍ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :