അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ജൂലൈ 2024 (18:59 IST)
ലോകസുന്ദരി എന്ന ടൈറ്റില്‍ പറഞ്ഞാല്‍ അധികപേര്‍ക്കും മനസില്‍ ഓടിയെത്തുക ഐശ്വര്യ റായ്, സുസ്മിത സെന്‍ എന്നിവരുടെ പേരുകളായിരിക്കും. ഐശ്വര്യറായ്ക്ക് സിനിമയിലും വലിയ രീതിയില്‍ തിളങ്ങാനായപ്പോള്‍ ചുരുക്കം സിനിമകളിലാണ് സുസ്മിത സെന്‍ അഭിനയിച്ചിട്ടുള്ളത്. 49കാരിയായ താരം വിവാഹം ചെയ്തിട്ടില്ലെങ്കിലും 2 ദത്തുപുത്രിമാര്‍ താരത്തിനുണ്ട്. ഇപ്പോഴിതാ മക്കളോട് ലൈംഗികതയെ പറ്റി തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് താരം. നടി റിയ ചക്രബര്‍ത്തിയുടെ പോഡ്കാസ്റ്റിലാണ് സുസ്മിത സെന്‍ മനസ് തുറന്നത്.
ലൈംഗികതയെ പറ്റി തനിക്ക് മക്കള്‍ക്ക് വിശദീകരിക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്നും അതിനെ പറ്റി അവര്‍ക്ക് ധാരണയുണ്ടെന്നും സുസ്മിത പറയുന്നു. ഇളയ മക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല. എന്നാല്‍ സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു തരത്തിലുമുള്ള ബന്ധത്തിലും ഉള്‍പ്പെടരുതെന്ന് മക്കളോട് പറയാറുണ്ട്. സുഹൃത്തുക്കളോ സമപ്രായക്കാരുടെയോ സമ്മര്‍ദ്ദം മൂലമോ ആരെങ്കിലും പറഞ്ഞത് കൊണ്ടോ ഒരു ബന്ധത്തിലും അകപ്പെടരുത്. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ തെറ്റായ വഴിയിലാണ് എന്നാണ് അര്‍ഥം. അതേസമയം നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ചെയ്യുക. സുസ്മിത പറയുന്നു.