ഛർദ്ദിക്കുമെന്ന ഭയത്തിൽ യുവതി വീടിനുള്ളിൽ കഴിച്ചുകൂട്ടിയത് 11 വർഷങ്ങൾ, പിന്നീട് തിരിച്ചറിവ് !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 14 ഡിസം‌ബര്‍ 2019 (13:48 IST)
യുകെയിലെ നോർഡിംഗ്ഹാഷെർ സ്വദേശിനി ബെത്തയാണ് ഛർദ്ദിക്കും എന്ന് ഭയന്ന് പതിനൊന്ന് വർഷം സ്വയം വീട്ടുതടങ്കലിൽ കിടന്നത്. ചെറുപ്പത്തിൽ ഒരു ക്രിസ്തുമസ് കാലത്ത് ഛർദ്ദി വന്നതോടെ ഇമാഡോ ഫോബിയ (ഛർദ്ദിയോടുള്ള ഭയം) എന്ന അസുഖത്തിന് ഇവർ അടിമപ്പെടുകയായിരുന്നു. ഒടുവിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാന് ഈ മാനസിക അവസ്ഥയിൽനിന്നും ഇവർക്ക് പുറത്തുകടക്കാനായത്. ഭയപ്പെടുത്തുന്ന ആ ഭൂതകാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ഇപ്പോൾ ബെത്ത.

13 വയസുമുതൽ 17 വയസ് വരെ പല തരത്തിലുള്ള കൗൺസലിങ്ങുകൾക്കും വിധേയയായി. നിരവധി മനോരോഗ വിദഗ്ധരെ കണ്ടു. ആദ്യം കുറച്ചു ദിവസം മാറ്റം തോന്നുമെങ്കിലും പിന്നെയും പഴയ അവസ്ഥയിലേക്ക് തന്നെ എത്തും. പുറത്തിറങ്ങിയാൽ ഛർദികും എന്ന ഭയം കാരണം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. സഹോദരങ്ങൾക്ക് അസുഖം വരുമ്പോൾ ഞൻ മുറിയിൽനിന്നു പുറത്തുപോകാറില്ല. ഒരിക്കൽ സഹോദരിക്ക് പനി ബാധിച്ചപ്പോൾ അവൾ ശ്വസിക്കുന്ന വായു വീടിനുള്ളിൽ ഉണ്ടാകും എന്ന് ഭയന്ന് ഞാൻ വീടിന് പുറത്ത് കഴിഞ്ഞുകൂടി.

അസുഖങ്ങൾ എനിക്ക് പകരുമോ എന്നതായിരുന്നു എന്റെ ഭയം. അതുകാരണം ആഹാരം ഉപേക്ഷിക്കാൻ തുടങ്ങി അങ്ങനെ എന്റെ ശരീരഭാരം കുറഞ്ഞ് അപകടരമായ അവസ്ഥയിലെത്തി. എന്നാൽ ഒരിക്കൽ കുളിക്കാനായി ബാത്ത്റൂമിൽ കയറിയപ്പോൾ കണ്ണാടിയിൽ ശോഷിച്ച എന്റെ ശരീരം കണ്ട് സഹിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ആ മനസിക അവസ്ഥയിൽ നിന്നും പുറത്തുകടക്കണം എന്ന് സ്വയം തീരുമാനമെടുത്തത് എന്നും ബെത്ത പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :