എന്നിലെ വികാരങ്ങളെ ഉണർത്തുന്നവന്റെ കൂടെ കിടക്കാൻ തയ്യാറാണ്; ഞെട്ടിച്ച് ജോമോൾ ജോസഫ് വീണ്ടും !

ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ...

Last Updated: വെള്ളി, 26 ഏപ്രില്‍ 2019 (14:49 IST)
മെസഞ്ചറിലെ ഞരമ്പുരോഗികൾക്ക് ചുട്ട മറുപടി കൊടുത്തതിലൂടെയാണ് മോഡൽ ആയ ജോമോൾ ജോസഫ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായത്. ഇതിനിടയിൽ നിരവധി വിവാദ പ്രസ്താവനകളും മോഡൽ നടത്തിയിരുന്നു. ഇപ്പോഴിതാ, സാമൂഹിക മാധ്യമത്തിലെ വ്യാജ പ്രൊഫൈലുകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇത്തവണ. ജോമോൾ ജോസഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്.

ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണർത്താനും കഴിവുണ്ട് എങ്കിൽ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല, സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൌനിക്കാനാണ് ഭായ്?

ഒരു "വെറും പെണ്ണായ" ഞാൻ പോലും ഓപൺ റിലേഷനിലാണ് എന്ന് എന്റെ റിലേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഈ കാലത്ത് പോലും, നിങ്ങളെപ്പോലെയുള്ള ആണെന്ന് വിളിച്ച് പറഞ്ഞ് അഭിമാനിക്കുന്നവർക്ക് സ്വന്തം പേരും മുഖവും പോലും പുറംലോകത്തെ കാണിക്കാൻ ധൈര്യമില്ലാത്ത അവസ്ഥ ദയനീയമെന്നേ പറയേണ്ടൂ. നീയൊക്കെയാണോ ആണ്? നീയൊക്കെ വെറും പേടിത്തൂറികൾ മാത്രമാണ് മക്കളേ. ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ, ഒരു പീറപ്പെണ്ണ് മാത്രമായ (നിങ്ങളുടെ ഭാഷയിൽ) എന്റെ കൂടെ കിടക്കാനും എന്നെ കൂടെ കിടത്താനുമായി..

വരുമ്പോ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കണം, ഒരു പെണ്ണിനെ എങ്ങനെ പ്രൊപോസ് ചെയ്യണം എന്നെങ്കിലും ഉള്ള ഒരു മിനിമം ബോധം ഇല്ലാത്തവർ വരണമെന്നില്ല. എന്റെ ലൈംഗീകാവയവം കറുത്തതാണോ വെളുത്തതാണോ എന്ന് ചോദിക്കുമ്പോൾ സ്വന്തം ലൈംഗീകാവയവത്തിന്റെ നിറം കൂടി ഒന്ന് നോക്കിയേക്കണേ!! നിങ്ങളുടെ ലൈംഗീകാവയത്തിന്റെ നിറം എന്നെ ബാധിക്കുന്ന വിഷയമേയല്ല, എന്നാൽ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സാണ് എനിക്ക് പ്രധാനം, ആ മനസ്സിൽ എന്നോട് സ്നേഹമുണ്ടോ എന്നും, എനിക്ക് പരിഗണയുണ്ടോ എന്നും, എന്നെ ബഹുമാനിക്കുന്നവനാണോ എന്നതും ആയിരിക്കും എന്റെ പരിഗണനാ വിഷയങ്ങൾ. ആണ് കറുത്തതാണോ, വെളുത്തതാണോ, ഇല്ലാത്ത മസിലുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവനാണോ എന്നതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്നതും ഓർക്കുക..

എന്നെ 'പൂറിമോളെന്ന്' വിളിക്കുന്നവർ ഒന്നോർക്കുക, നീയൊക്കെ 'പൂറെന്ന്' ആക്ഷേപത്തോടെ വിളിക്കുന്ന, സ്ത്രീകൾ ലൈംഗീകവേഴ്ചക്കും, മൂത്രമൊഴിക്കാനും, പ്രസവിക്കാനും, ആർത്തവരക്തം പുറത്ത് കളയാനും ഉപയോഗിക്കുന്ന യോനിയിൽ നിന്ന് തന്നെയാണ് ഞാനും നിങ്ങളും അടക്കം എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് വരുന്നത്. അതായത് നിങ്ങളും ഞാനുമൊക്കെ യോനീപുത്രൻമാരും പുത്രിമാരുമാണ്. നിങ്ങളുടെ ഭാഷയിൽ വെറും 'പൂറിമക്കൾ'..

എന്റെ ശരീരം, എന്റെ അഭിമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു
സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ...