അപർണ|
Last Modified തിങ്കള്‍, 19 നവംബര്‍ 2018 (12:08 IST)
കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതിനെപറ്റി താൻ കൂടുതൽ വിഷമിക്കുന്നില്ലെന്നാണ് അക്ഷര പ്രതികരിച്ചത്. എന്നാൽ സംഭവത്തിൽ അക്ഷര പൊലീസിന് പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം ചെന്നെത്തിയിരിക്കുന്നത് അക്ഷരയുടെ മുൻ കാമുകനിലാണ്. തനൂജ് വീർ വാണിയെയാണ് പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. 2016ൽ ഇരുവരും പിരിഞ്ഞിരുന്നു. പ്രണയത്തിലായിരുന്നപ്പോൾ അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി ഷെയർ ചെയ്തിരുന്നതായി പൊലീസ് കരുതുന്നു.
എന്നാൽ, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ഫോട്ടോഷൂട്ടിന് മുന്നോടിയായി എടുത്ത ചിത്രങ്ങൾ മാത്രമാണതെന്ന് അക്ഷരയും അക്ഷരയുടെ സ്വകാര്യ ചിത്രങ്ങൾ തന്റെ കൈവശമില്ലെന്ന് തനൂജും പറയുന്നു.
അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാണ്. അടിവസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവയുടെ ആധികാരികത ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.