പെട്രോള്‍ വില കുറയ്ക്കാന്‍ സാധ്യത. ലിറ്ററിന് രണ്ട് രൂപ മുതല്‍ രണ്ടര രൂപ വരെ കുറയും എന്നാണ് വിവരം. അടുത്ത ആഴ്ച ചേരുന്ന എണ്ണക്കമ്പനികളുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏപ്രില്‍ അവസാനം തന്നെ വിലകുറച്ചേക്കും.
ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിക്കുന്നത് തുടരുന്നതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നതും ഇതിന് കാരണമായി.
രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പെട്രോള്‍ വില കുറയ്ക്കാന്‍ പോകുന്നത്.