യുഎഇ‌യിലെ കമ്പനികളിൽ ഇനി മുതൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (21:23 IST)
യുഎഇ‌യിലെ കമ്പനികളിൽ ഇനിമുതൽ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കും. കമ്പനികള്‍ക്ക് സ്വദേശികളെ സ്പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

ഡിസംബർ ഒന്ന് മുതലാണ് പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥ‌താവകാശം അനുവദിക്കുക. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറല്‍ നിയമത്തിന് അനുസൃതമായാണ് വിദേശ മൂലധന നിക്ഷേപ നിയമത്തിലെ ഭേദഗതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :