വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 26 ഫെബ്രുവരി 2020 (14:12 IST)
ബിഎസ് 4 നിലവർത്തിലുള്ള എഞ്ചിനുകൾക്ക് പകരമായി പുതിയ ബിഎസ് 6 എഞ്ചിനിൽ വാഹനങ്ങൾ അവതരിപ്പിക്കുകായാണ് മിക്ക വാഹന നിർമ്മാതാക്കളം. വാഹങ്ങളെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗാമായി ചെറുകാറുകളിൽ ഡീസൽ എഞ്ചിനെ ഒഴിവക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി.
എന്നാൽ ഇന്ധനക്ഷമത കുടുതലായ ഡീസൽ വാഹനങ്ങൾ വിപണിയിൽനിന്നും പിൻവലിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും അതിനാൽ ഇന്ധനക്ഷമത കൂടുതലുള്ള ഹൈബ്രിഡ് വാഹങ്ങളെ വിപണിയിലെത്തിച്ച് പ്രതിസന്ധിയെ മറികടക്കാൻ ഒരുങ്ങുകയാണ് മാരുതി സുസൂക്കി.
ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിപണിയിലുള്ള സ്വിഫ്റ്റിന്റെ ഹൈബ്രിഡ്പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഓട്ടോ എക്സ്‌പോയിൽ വാഹനത്തെ മരുതി സുസൂക്കി പ്രദർശിപ്പിച്ചിരുന്നു. 32 കിലോമീറ്ററാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത.
48 വാട്ട് സെൽഫ് ചാർജിങ് ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 92 പിഎസ് കരുത്തും 118 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.3 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനോടൊപ്പം 13.6 പിഎസ് കരുത്തും 30 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഇലക്ട്രോണിക് മോട്ടോറും ചേർന്നാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 8 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന് ചൈനീസ് വിപണിയിലെ വില.